08 May Wednesday

വനഭൂമികളിലെ ആദിവാസി ഊരുകളിൽ ഓൺലൈൻ പഠനം ഉറപ്പുവരുത്തണം: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
കൽപ്പറ്റ 
ജില്ലയിലെ വനഭൂമികളിലെയും  സാങ്കേതിക കാരണങ്ങളാൽ  വൈദ്യുതി എത്താത്തതുമായ  മുഴുവൻ ആദിവാസി ഊരുകളിലും ഓൺലൈൻ പഠന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന്  എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് കാലയളവിൽ ഓൺലൈൻ പഠനം ഒരുക്കുന്നതിന്  എൽഡിഎഫ്‌ സർക്കാർ   മാതൃകാപരമായ ഇടപെടലാണ് നടത്തിയത്‌.  പിന്നോക്ക മേഖലകളിലെ ഓൺലൈൻ പഠന രംഗത്തെ പോരായ്മ പൂർണമായും കണ്ടെത്തി, ഓൺലൈൻ ക്ലാസുകളുടെ ലഭ്യത മുഴുവൻ വിദ്യാർഥികൾക്കും ഉറപ്പുവരുത്തണമെന്നും പഠന സംവിധാനം ഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും എസ്എഫ്ഐ  ജില്ലാ കമ്മിറ്റി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top