ഭിന്നാഭിപ്രായം 
ഉള്ളവരോടും വ്യക്തിബന്ധം: പാലോളി

കോടിയേരി ബാലകൃഷ്ണന് പാലോളി മുഹമ്മദ്കുട്ടി പുഷ്-പചക്രം അര്‍പ്പിക്കുന്നു


കണ്ണൂർ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരുമായും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവാണ്‌ കോടിയേരിയെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി.  പാർടിക്ക് പുറത്ത് വലിയൊരു സുഹൃദ് ബന്ധം അദ്ദേഹത്തിന്നുണ്ട്.  ജില്ലാ സെക്രട്ടറിയായിരിക്കെയുണ്ടായ ബോംബാക്രമണത്തിൽ തലനാരിഴയ്ക്കാണ് കോടിയേരി രക്ഷപ്പെട്ടത്. അന്ന് പാർടി സെക്രട്ടറിയറ്റംഗമായിരിക്കെ കണ്ണൂരിൽ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. അന്ന് തുടങ്ങിയതാണ് കോടിയേരിയുമായുള്ള വ്യക്തിബന്ധം. അദ്ദേഹത്തിന്റെ വിയോഗം പാർടിക്ക് തീർത്താൽ തീരാത്ത നഷ്ടമാണ്. Read on deshabhimani.com

Related News