29 March Friday

ഭിന്നാഭിപ്രായം 
ഉള്ളവരോടും വ്യക്തിബന്ധം: പാലോളി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

കോടിയേരി ബാലകൃഷ്ണന് പാലോളി മുഹമ്മദ്കുട്ടി പുഷ്-പചക്രം അര്‍പ്പിക്കുന്നു

കണ്ണൂർ
വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരുമായും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവാണ്‌ കോടിയേരിയെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടി.  പാർടിക്ക് പുറത്ത് വലിയൊരു സുഹൃദ് ബന്ധം അദ്ദേഹത്തിന്നുണ്ട്. 
ജില്ലാ സെക്രട്ടറിയായിരിക്കെയുണ്ടായ ബോംബാക്രമണത്തിൽ തലനാരിഴയ്ക്കാണ് കോടിയേരി രക്ഷപ്പെട്ടത്. അന്ന് പാർടി സെക്രട്ടറിയറ്റംഗമായിരിക്കെ കണ്ണൂരിൽ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. അന്ന് തുടങ്ങിയതാണ് കോടിയേരിയുമായുള്ള വ്യക്തിബന്ധം. അദ്ദേഹത്തിന്റെ വിയോഗം പാർടിക്ക് തീർത്താൽ തീരാത്ത നഷ്ടമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top