ആര്‍ടിപിസിആര്‍ 
പരിശോധന



കണ്ണൂർ ജില്ലയിൽ ചൊവ്വാഴ്ച മൊബൈൽ ലാബ് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ചിറ്റാരിപ്പറമ്പ് എച്ച്എസ്എസ്, വേട്ടക്കൊരുമകൻ കോട്ടം ഓഡിറ്റോറിയം കടന്നപ്പള്ളി, കോട്ടൂർ സബ്‌സെന്റർ, മുനമ്പ് മദ്രസ കുറ്റിക്കകം, ദേവസ്വം യുപി സ്‌കൂൾ നാറാത്ത്, കരുവഞ്ചാൽ വ്യാപാരഭവൻ ഹാൾ, ചാലാട് നോർത്ത് എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല്  വരെയും കീഴ്പ്പള്ളി സിഎച്ച്‌സി, ഒ കെ സ്മാരക കലാസമിതി രാമന്തളി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ 12.30 വരെയും സെന്റ്ജോസഫ് സ്‌കൂൾ രണ്ടാംകടവ്, ലൂർദ്മാതാ ദേവാലയം ഏഴിമല എന്നീ കേന്ദ്രങ്ങളിൽ പകൽ രണ്ട് മുതൽ നാല് വരെയുമാണ് പരിശോധന. Read on deshabhimani.com

Related News