നിബോധിത പദ്ധതി



കൊല്ലം പട്ടികജാതി വിഭാഗങ്ങളിലെ എസ്എസ്എൽസി മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഗ്രാമസഭാലിസ്റ്റിൽ ഉൾപ്പെട്ടവർക്ക്‌ മത്സരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്ന ‘നിബോധിത' പദ്ധതിയിലേക്ക് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകൾ, ആധാർ, റേഷൻകാർഡ് എന്നിവ സഹിതമുള്ള അപേക്ഷ 15ന്‌ വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോമുകൾ ജില്ലാ, ബ്ലോക്ക്, പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0474 2794996. Read on deshabhimani.com

Related News