വൈദ്യുതീകരണ പ്രവൃത്തി അന്തിമഘട്ടത്തിൽനിലമ്പൂർ –-ഷൊർണൂർ യാത്രാ സമയം 1.35 മണിക്കൂർ 1.10 ആയി കുറയും

നിലമ്പൂർ ‐ ഷൊർണൂർ പാതയിലെ വൈദ്യുതീകരണത്തിന്റെ ഭാഗമായി പ്രവൃത്തി പുരോഗമിക്കുന്ന കെട്ടിടങ്ങൾ


 നിലമ്പൂർ സംസ്ഥാനത്തെ ആദ്യ റെയിൽവേ ഹരിത ഇടനാഴിയായ (ഗ്രീൻ കോറിഡോർ) നിലമ്പൂർ –-ഷൊർണൂർ ബ്രോ​ഡ്​ഗേജ് പാതയിലെ വൈദ്യുതീകരണ പ്രവൃത്തി അന്തിമഘട്ടത്തിൽ. പ്രധാന ഓഫീസുകളുടെയും ഫ്ലാറ്റ്ഫോമുകളുടെയും  നിർമാണം വേഗത്തിൽ പുരോ​ഗമിക്കുകയാണ്. ജനുവരിയോടെ പൂർത്തിയാകുമെന്നാണ് റെയിൽവേ പ്രതീക്ഷ.  നിലവിൽ 1.35 മണിക്കൂറാണ് നിലമ്പൂരിൽനിന്ന് ഷൊർണൂർ എത്താനെടുക്കുന്ന സമയം. വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ 1.10 മണിക്കൂറിൽ എത്താം. ഡീസൽ എൻജിനാണെങ്കിൽ നിർത്തിയശേഷം മുന്നോട്ടെടുക്കാൻമാത്രം 35 ലിറ്റർ ഡീസൽ ചെലവാക്കണം. ട്രെയിൻ നല്ലവേഗത്തിൽ പോകുമ്പോഴും ഒരുകിലോമീറ്ററിന് 10 ലിറ്ററോളം ഡീസൽ ചെലവ് വരുമെന്നാണ് കണക്ക്. വൈദ്യുതി ട്രെയിനാണെങ്കിൽ ഇപ്പോഴുള്ള ചെലവിന്റെ 30 ശതമാനംവരെ കുറയ്ക്കാനാകും. പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത എൻജിൻ എന്ന ഖ്യാതിയുമുണ്ട്‌. പാതയിലെ ആദ്യ സ്റ്റേഷനായ നിലമ്പൂരിലെ പ്ലാറ്റ്ഫോമുകളുടെ നവീകരണം പകുതിയോളം പൂർത്തിയായി. പ്രധാന ഓഫീസുകളായ ടവർ വാഗൺ ഷെഡ്, ഓവർഹെഡ് എക്വിപ്മെന്റ്‌ ഡിപ്പോ, ഓഫീസ്, ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണമാണ്‌ പുരോഗമിക്കുന്നത്. ഷൊർണൂരിൽനിന്ന് നിലമ്പൂർവരെ 67 കിലോമീറ്ററിലാണ് വൈദ്യുതീകരണം. 1300 തൂണുകളിലായാണ് കാന്റിലിവർ രീതിയിൽ വൈദ്യുതിക്കമ്പികൾ കടന്നുപോകുക. ട്രാക്ഷൻ സബ് സ്റ്റേഷൻ മേലാറ്റൂരിലും സ്വിച്ചിങ് സ്റ്റേഷനുകൾ വാടാനാകുറിശിയിലും വാണിയമ്പലത്തും അങ്ങാടിപ്പുറത്തും സ്ഥാപിക്കും. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ തുക അനുവദിച്ച പദ്ധതിക്കാണ് ഇപ്പോൾ ജീവൻവച്ചിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ എട്ട് വൈദ്യുതീകരണ പദ്ധതികളിൽ ഒന്നാണിത്‌. ഏട്ടു പദ്ധതികൾക്കുമായി 587.53 കോടി രൂപയാണ് അനുവദിച്ചത്. നിലമ്പൂർ- ഷൊർണൂർ പാതയുടെ വൈദ്യുതീകരണത്തിന് 53 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  പാതയിലെ നേട്ടങ്ങൾ • ഇ​ന്ധ​ന ചെ​ല​വ് 40 ശ​ത​മാ​ന​ത്തോ​ളം കു​റ​യും • വ​ഴി​യി​ൽ ഡീ​സ​ൽ എ​ൻ​ജി​ൻ 
ത​ക​രാ​റിലായാ​ൽ പ​ക​രം എൻ​ജി​ൻ 
എ​റ​ണാ​കു​ള​ത്തുനി​ന്നോ ഈ​റോ​ഡുനിന്നോ വരേണ്ട സ്ഥി​തി ഒ​ഴി​വാ​കും  • പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾക്ക് പ​ക​രം കൂ​ടു​ത​ൽ സ്പീ​ഡുള്ള മെ​മു വ​ണ്ടി​ക​ൾ ഓ​ടി​ക്കാം (മെ​മുവിന്‌ എ​ൻ​ജി​ൻ തിരിക്കേ​ണ്ട ആവശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ നി​ല​മ്പൂ​രെ​ത്തി 20 മി​നി​റ്റ് നിർത്തിയിടാതെ അ​ഞ്ച്​ മി​നി​റ്റിൽ മ​ട​ക്ക ട്രി​പ്പ് തു​ട​ങ്ങാം).  • ഷൊ​ർ​ണൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന എ​റ​ണാ​കു​ളം–- -ഷൊർണൂ​ർ മെ​മു, കോ​യ​മ്പ​ത്തൂ​ർ–- -ഷൊ​ർ​ണൂ​ർ മെ​മു എന്നിവ നില​മ്പൂ​രിലേക്ക് നീ​ട്ടാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ക്കും.   Read on deshabhimani.com

Related News