കൂട്ടംതെറ്റിയ കുട്ടിയെ 
പൊലീസ്‌ വീട്ടിലെത്തിച്ചു



നീലേശ്വരം കലോത്സവ നഗരിയിൽ ബന്ധുക്കളിൽ നിന്നും കൂട്ടംതെറ്റിയ കുട്ടിക്ക്‌ പൊലീസ്‌ സംഘം തുണയായി. വ്യാഴം ഉച്ചയ്ക്കാണ് കലോത്സവ നഗരിയെ പരിഭ്രാന്തിയിലാക്കി  അഞ്ച്‌ വയസുള്ള കുട്ടി കൂട്ടംതെറ്റിയത്. ബന്ധുവിനൊപ്പം ഭക്ഷണം കഴിഞ്ഞ് കൈ കഴുകുന്നതിനിടെ തിരക്കിൽ പെടുകയായിരുന്നു. ഞാണിക്കടവിൽ നിന്നും ബന്ധുവിനൊപ്പമാണ് കലാപരിപാടി കാണാനെത്തിയത്‌. ചായ്യോത്താണ്‌  ബന്ധുവീട്‌. നിലവിളിക്കുകയായിരുന്നു കുട്ടിയെ സമാധാനിപ്പിച്ച് പൊലിസ് ചായ്യോത്തെ ബന്ധുവീട്ടിലേക്കുള്ള വഴി ചോദിച്ചു മനസ്സിലാക്കി.  പിന്നീട്‌ ബന്ധുക്കളെ ഏൽപ്പിച്ചു. പൊലീസ്‌ സംഘത്തിൽ നീലേശ്വരം സ്റ്റേഷനിലെ എഎസ്ഐ മഹേന്ദ്രൻ, എൻ കുഞ്ഞബ്ദുള്ള, എം ശൈലജ എന്നിവരുണ്ടായിരുന്നു.   Read on deshabhimani.com

Related News