രണ്ട്‌ കുട്ടികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ



  കൽപ്പറ്റ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അധ്യാപകനെ കൽപ്പറ്റ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മുട്ടിൽ പാക്കിസ്ഥാൻ കോളനിയിലെ കേറ്റശ്ശേരി ഷമീറി(39)നെയാണ്‌ രണ്ട്‌ വ്യത്യസ്‌ത കേസുകളിൽ അറസ്‌റ്റ്‌ ചെയ്‌തത്‌. മുട്ടിലിലെ സ്വകാര്യ കോളേജിൽവച്ചാണ്‌ കുട്ടികളെ പീഡിപ്പിച്ചത്‌. ഇതുസംബന്ധിച്ച്‌ രണ്ട്‌ കുട്ടികളും പരാതിനൽകി. കൽപ്പറ്റ  സ്‌റ്റേഷൻ ഇൻസ്‌പെക്ടർ  ബി കെ സിജുവാണ്‌ പോക്‌സോ വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.  കോടതിയിൽ ഹാജരാക്കി  റിമാൻഡ്‌ ചെയ്‌തു.   Read on deshabhimani.com

Related News