29 March Friday

രണ്ട്‌ കുട്ടികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022
 
കൽപ്പറ്റ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച അധ്യാപകനെ കൽപ്പറ്റ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മുട്ടിൽ പാക്കിസ്ഥാൻ കോളനിയിലെ കേറ്റശ്ശേരി ഷമീറി(39)നെയാണ്‌ രണ്ട്‌ വ്യത്യസ്‌ത കേസുകളിൽ അറസ്‌റ്റ്‌ ചെയ്‌തത്‌.
മുട്ടിലിലെ സ്വകാര്യ കോളേജിൽവച്ചാണ്‌ കുട്ടികളെ പീഡിപ്പിച്ചത്‌. ഇതുസംബന്ധിച്ച്‌ രണ്ട്‌ കുട്ടികളും പരാതിനൽകി. കൽപ്പറ്റ  സ്‌റ്റേഷൻ ഇൻസ്‌പെക്ടർ  ബി കെ സിജുവാണ്‌ പോക്‌സോ വകുപ്പുകൾ പ്രകാരം പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.  കോടതിയിൽ ഹാജരാക്കി  റിമാൻഡ്‌ ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top