മമ്പറത്ത് ബസ്സപകടം 
2 പേര്‍ക്ക് പരിക്ക്

മമ്പറത്ത് അപകടത്തിൽ തകർന്ന ബസ്‌


പിണറായി  മമ്പറത്ത്‌ സ്വകാര്യ ബസ്‌  ടിപ്പര്‍ ലോറിയിലും  വൈദ്യതി തൂണിലും ബൈക്കിലുമിടിച്ച്‌  രണ്ടുപേര്‍ക്ക് പരിക്കേറ്റു.  പരിക്കേറ്റ ചെമ്പിലോട്ടെ സുരേശൻ, മൗവ്വഞ്ചേരിയിലെ രജിത്ത് എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളി രാവിലെ 10.30ന്‌  മമ്പറം യുപി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കൂത്തുപറമ്പില്‍നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന  ബസ്‌ ടിപ്പറിലിടിച്ച ശേഷം വൈദ്യുത തൂണിലും  റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും ബസ്സിലെ യാത്രക്കാരനുമാണ് പരിക്കേറ്റത്. കൂത്തുപറമ്പ്- –-കണ്ണൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് വീണ വൈദ്യുതലൈന്‍ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും  പൊലീസും ചേര്‍ന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.   Read on deshabhimani.com

Related News