16 September Tuesday

മമ്പറത്ത് ബസ്സപകടം 
2 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

മമ്പറത്ത് അപകടത്തിൽ തകർന്ന ബസ്‌

പിണറായി 
മമ്പറത്ത്‌ സ്വകാര്യ ബസ്‌  ടിപ്പര്‍ ലോറിയിലും  വൈദ്യതി തൂണിലും ബൈക്കിലുമിടിച്ച്‌  രണ്ടുപേര്‍ക്ക് പരിക്കേറ്റു.  പരിക്കേറ്റ ചെമ്പിലോട്ടെ സുരേശൻ, മൗവ്വഞ്ചേരിയിലെ രജിത്ത് എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളി രാവിലെ 10.30ന്‌  മമ്പറം യുപി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കൂത്തുപറമ്പില്‍നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന  ബസ്‌ ടിപ്പറിലിടിച്ച ശേഷം വൈദ്യുത തൂണിലും  റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും ബസ്സിലെ യാത്രക്കാരനുമാണ് പരിക്കേറ്റത്. കൂത്തുപറമ്പ്- –-കണ്ണൂര്‍ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക് വീണ വൈദ്യുതലൈന്‍ കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും  പൊലീസും ചേര്‍ന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top