വേനല്‍ മഴ 229.30 മില്ലീമീറ്റർ മാത്രം



  കൽപ്പറ്റ ഒരു കാലവർഷംകൂടി എത്തുകയായി. ജില്ലയിൽ ഈ വര്‍ഷം വേനല്‍മഴ കുറവായിരുന്നു. മാർച്ച് മുതല്‍ മെയ്‌ 30 വരെ 229.30 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്‌. കഴിഞ്ഞവർഷം ഇത്‌ 511.8 മില്ലീമീറ്ററായിരുന്നു. 2021ൽ 432.6 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. ശക്തമായ വേനൽമഴ ലഭിക്കാറുള്ള മെയ്‌ മാസം 97.3 മില്ലീമീറ്റർ മാത്രമായിരുന്നു പെയ്‌ത്ത്‌. മുൻ വർഷങ്ങളിൽ 300 മില്ലീമീറ്ററിന് മുകളിൽ മെയ് മാസം രേഖപ്പെടുത്തിയിരുന്നു.  എന്നാല്‍, കൊടുംചൂടിന് അറുതി വരുത്തിയെത്തിയ വേനല്‍മഴ ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകി. കുടിവെള്ള പ്രതിസന്ധിയും ഉണ്ടായില്ല. കാട്ടൂതീ ഭിതിയിലായിരുന്ന വനപ്രദേശങ്ങള്‍ പച്ചപ്പണിഞ്ഞു. വാഴ, ഇഞ്ചി, മഞ്ഞൾ, പച്ചക്കറി കൃഷികള്‍ക്കും ഉപകാരമായി. ശക്തമായ കാറ്റില്‍ ഒറ്റപ്പെട്ട നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.   Read on deshabhimani.com

Related News