28 March Thursday

വേനല്‍ മഴ 229.30 മില്ലീമീറ്റർ മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

 

കൽപ്പറ്റ
ഒരു കാലവർഷംകൂടി എത്തുകയായി. ജില്ലയിൽ ഈ വര്‍ഷം വേനല്‍മഴ കുറവായിരുന്നു. മാർച്ച് മുതല്‍ മെയ്‌ 30 വരെ 229.30 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്‌. കഴിഞ്ഞവർഷം ഇത്‌ 511.8 മില്ലീമീറ്ററായിരുന്നു. 2021ൽ 432.6 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. ശക്തമായ വേനൽമഴ ലഭിക്കാറുള്ള മെയ്‌ മാസം 97.3 മില്ലീമീറ്റർ മാത്രമായിരുന്നു പെയ്‌ത്ത്‌. മുൻ വർഷങ്ങളിൽ 300 മില്ലീമീറ്ററിന് മുകളിൽ മെയ് മാസം രേഖപ്പെടുത്തിയിരുന്നു. 
എന്നാല്‍, കൊടുംചൂടിന് അറുതി വരുത്തിയെത്തിയ വേനല്‍മഴ ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വേകി. കുടിവെള്ള പ്രതിസന്ധിയും ഉണ്ടായില്ല. കാട്ടൂതീ ഭിതിയിലായിരുന്ന വനപ്രദേശങ്ങള്‍ പച്ചപ്പണിഞ്ഞു. വാഴ, ഇഞ്ചി, മഞ്ഞൾ, പച്ചക്കറി കൃഷികള്‍ക്കും ഉപകാരമായി. ശക്തമായ കാറ്റില്‍ ഒറ്റപ്പെട്ട നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top