കയർത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ 
ദിനങ്ങൾ നൽകി പോത്തൻകോട് ബ്ലോക്ക് മംഗലപുരം



  പ്രതിസന്ധിയിലായ കയർ വ്യവസായത്തിന് കൈത്താങ്ങൊരുക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ കയർത്തൊഴിലാളി  സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി റാട്ടിന്റെ സംഗീതമെന്ന പേരിൽ 25 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ഈ തുക ഉപയോഗിച്ച്  കയർഫെഡിൽനിന്ന് ചകിരി വാങ്ങി തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകി.  ജില്ലയിൽ ഒരു തദ്ദേശസ്ഥാപനം കയർ മേഖലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് ആദ്യമാണ്. മാതൃകാപരമായ ഈ പ്രവർത്തനം നടപ്പാക്കിയ ബ്ലോക്ക്‌ പ്രസിഡന്റിനെയും ബ്ലോക്ക്‌ മെമ്പർമാരെയും  ഉദ്യോഗസ്ഥരെയും ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സിഐടിയു ) ജനറൽ സെക്രട്ടറി എൻ സായികുമാർ അനുമോദിച്ചു. Read on deshabhimani.com

Related News