20 April Saturday
‘റാട്ടിന്റെ സംഗീതം’

കയർത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ 
ദിനങ്ങൾ നൽകി പോത്തൻകോട് ബ്ലോക്ക് മംഗലപുരം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
 
പ്രതിസന്ധിയിലായ കയർ വ്യവസായത്തിന് കൈത്താങ്ങൊരുക്കി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പരിധിയിലെ കയർത്തൊഴിലാളി  സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടി റാട്ടിന്റെ സംഗീതമെന്ന പേരിൽ 25 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ഈ തുക ഉപയോഗിച്ച്  കയർഫെഡിൽനിന്ന് ചകിരി വാങ്ങി തൊഴിലാളി ഗ്രൂപ്പുകൾക്ക് നൽകി. 
ജില്ലയിൽ ഒരു തദ്ദേശസ്ഥാപനം കയർ മേഖലയിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് ആദ്യമാണ്. മാതൃകാപരമായ ഈ പ്രവർത്തനം നടപ്പാക്കിയ ബ്ലോക്ക്‌ പ്രസിഡന്റിനെയും ബ്ലോക്ക്‌ മെമ്പർമാരെയും  ഉദ്യോഗസ്ഥരെയും ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സിഐടിയു ) ജനറൽ സെക്രട്ടറി എൻ സായികുമാർ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top