കെഎസ്ഇബി കരാർ തൊഴിലാളികൾ ധർണ നടത്തി



 കാസർകോട്‌   കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്ഇബി കാസർകോട്‌ സർക്കിൾ ഓഫീസിന് മുന്നിൽ കരാർ തൊഴിലാളികൾ ധർണ നടത്തി സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജയദേവൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ പി രാമചന്ദ്രൻ, കെ ചന്ദ്രൻ, എ ജയകൃഷ്ണൻ, കെ എം ജലാലുദ്ദീൻ, പി വി മധുസൂദനൻ, റോണി ആന്റണി എന്നിവർ സംസാരിച്ചു. കെ  അനീഷ്‌ കുമാർ സ്വാഗതവും ഷാജു വർഗീസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News