ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കുക



തിരുവനന്തപുരം സെപ്‌തംബർ 30 വരെ സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ള ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ എല്ലാ ജീവനക്കാരും പങ്കാളികളാകാൻ കെജിഒഎ തിരുവനന്തപുരം സൗത്ത്‌ ജില്ലാ കൗൺസിൽ ആഹ്വാനം ചെയ്‌തു. കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ ആർ മോഹനചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. ഞായറാഴ്ച പ്രവൃത്തിദിനമായി ഏറ്റെടുത്ത്‌ എല്ലാ ജീവനക്കാരും ഓഫീസുകളിൽ ഹാജരാകാനും കൗൺസിൽ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ്‌ എസ്‌ ബിജി യോഗത്തിൽ അധ്യക്ഷനായി. എസ്‌ അജിത്‌,  എ മൻസൂർ,  സെക്രട്ടറി ടി അജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News