‘ജീവിതമാണ് ലഹരി’ സന്ദേശമുയർത്തി കൂട്ടയോട്ടം

കടയ്‌ക്കാവൂർ പൊലീസിന്റെയും യുവജന കൂട്ടായ്മയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം കടയ്‌ക്കാവൂർ എസ്എച്ച്ഒ വി അജേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു


ചിറയിൻകീഴ്  കടയ്ക്കാവൂർ പൊലീസിന്റെയും യുവജന കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.  വക്കം പോസ്റ്റ് ഓഫീസ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു . ജീവിതമാണ് എന്റെ ലഹരി എന്ന സന്ദേശം നൽകിയാണ് നൂറോളം യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം സംഘടിപ്പിച്ചത്.  ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെ നേതൃത്വത്തിൽ സ്കൂളുകൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ബോധവൽക്കരണ പരിപാടികളും റാലികളും  സംഘടിപ്പിച്ചിരുന്നു .  കടയ്ക്കാവൂർ എസ്എച്ച്ഒ വി അജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. എസ് ഐ മാഹീൻ, എഎസ്ഐ ജയപ്രസാദ്, സിപിഒ ശ്രീനാഥ്, കായികാധ്യാപകൻ ലിജിൻ എന്നിവർ പങ്കെടുത്തു .  തുടർന്ന് വക്കം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. Read on deshabhimani.com

Related News