മുല്ലപ്പെരിയാർ മുഴുവൻ ഷട്ടറുകളും അടച്ചു



കുമളി> മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് പൂർണമായും അടച്ചു. റൂൾ കെർവ് പ്രകാരമുള്ള സംഭരണശേഷി 137.5 അടി പിന്നിട്ടപ്പോൾ കഴിഞ്ഞ അഞ്ചിനാണ് ഷട്ടറുകൾ ഉയർത്തിയത്. മൂന്ന് ഘട്ടമായാണ് 10 ഷട്ടറുകൾ ഉയർത്തിയത്‌. മഴയുടെ ശക്തികൂടി നീരൊഴുക്ക്  വർധിച്ചതോടെ മുഴുവൻ ഷട്ടറും ഉയർത്തി. സെക്കൻഡിൽ 10,400 ഘനയടി വീതം വെള്ളം പെരിയാറിലേക്ക് ഒഴുക്കി.  മഴ മാറിയതോടെ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തുകയായിരുന്നു. അവശേഷിച്ച മൂന്ന് ഷട്ടറുകൾ ശനി പകൽ 12ന് അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് ശനി വൈകിട്ട് നാലിന് 138.05 എത്തി. Read on deshabhimani.com

Related News