19 April Friday

മുല്ലപ്പെരിയാർ മുഴുവൻ ഷട്ടറുകളും അടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കുമളി> മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് പൂർണമായും അടച്ചു. റൂൾ കെർവ് പ്രകാരമുള്ള സംഭരണശേഷി 137.5 അടി പിന്നിട്ടപ്പോൾ കഴിഞ്ഞ അഞ്ചിനാണ് ഷട്ടറുകൾ ഉയർത്തിയത്. മൂന്ന് ഘട്ടമായാണ് 10 ഷട്ടറുകൾ ഉയർത്തിയത്‌. മഴയുടെ ശക്തികൂടി നീരൊഴുക്ക്  വർധിച്ചതോടെ മുഴുവൻ ഷട്ടറും ഉയർത്തി.

സെക്കൻഡിൽ 10,400 ഘനയടി വീതം വെള്ളം പെരിയാറിലേക്ക് ഒഴുക്കി.  മഴ മാറിയതോടെ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തുകയായിരുന്നു. അവശേഷിച്ച മൂന്ന് ഷട്ടറുകൾ ശനി പകൽ 12ന് അടച്ചു. അണക്കെട്ടിലെ ജലനിരപ്പ് ശനി വൈകിട്ട് നാലിന് 138.05 എത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top