മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ്‌ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം



ഇടുക്കി > മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേയിലെ ഏഴ്‌ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്‌ച രാത്രി പത്തോടെയാണ്‌ ഏഴ്‌ ഷട്ടറുകൾ അറുപത്‌ സെന്റീമീറ്റർ വീതം ഉയർത്തിയത്‌. വൈകിട്ടുണ്ടായ കനത്തമഴയിൽ അണക്കെട്ടിന്റെ പരമാവധിശേഷിയായ 142 അടി പിന്നിട്ടതോടെയാണ്‌ ഷട്ടറുകൾ തുറന്നത്‌. സ്‌പിൽവേയിലെ ഒന്നുമുതൽ ഏഴുവരെയുള്ള ഷട്ടറുകളാണ്‌ തുറന്നത്‌. സെക്കൻഡിൽ 5612.18 ഘനയടി  ജലമാണ്‌ പെരിയാർ നദിയിലൂടെ ഇടുക്കിയിലേക്ക്‌ ഒഴുക്കുന്നത്‌. തീരവാസികൾ ജാഗ്രതപാലിക്കണമെന്ന്‌ കലക്‌ടർ അറിയിച്ചു.   Read on deshabhimani.com

Related News