25 April Thursday

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ്‌ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

ഇടുക്കി > മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേയിലെ ഏഴ്‌ ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്‌ച രാത്രി പത്തോടെയാണ്‌ ഏഴ്‌ ഷട്ടറുകൾ അറുപത്‌ സെന്റീമീറ്റർ വീതം ഉയർത്തിയത്‌. വൈകിട്ടുണ്ടായ കനത്തമഴയിൽ അണക്കെട്ടിന്റെ പരമാവധിശേഷിയായ 142 അടി പിന്നിട്ടതോടെയാണ്‌ ഷട്ടറുകൾ തുറന്നത്‌.

സ്‌പിൽവേയിലെ ഒന്നുമുതൽ ഏഴുവരെയുള്ള ഷട്ടറുകളാണ്‌ തുറന്നത്‌. സെക്കൻഡിൽ 5612.18 ഘനയടി  ജലമാണ്‌ പെരിയാർ നദിയിലൂടെ ഇടുക്കിയിലേക്ക്‌ ഒഴുക്കുന്നത്‌. തീരവാസികൾ ജാഗ്രതപാലിക്കണമെന്ന്‌ കലക്‌ടർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top