9 ട്രെയിനിൽക്കൂടി 
ജനറൽ കോച്ചുകൾ



തിരുവനന്തപുരം പരശുറാം, ഏറനാട്‌, പാലരുവി, മധുര–-പുനലൂർ അടക്കം ഒമ്പത്‌ ട്രെയിനിൽ 25 മുതൽ ജനറൽ കോച്ചുകൾ അനുവദിച്ചു. ജനറൽ കോച്ചുകളിൽ സീസൺ ടിക്കറ്റുകാർക്ക്‌ യാത്ര ചെയ്യാം. 16605 /16606 ഏറനാട്‌ എക്‌സ്‌പ്രസ്‌, 16649 /16650 പരശുറാം എക്‌സ്‌പ്രസ്‌, 16791/16792 പാലരുവി എക്‌സ്‌പ്രസ്‌,  16729 /16730 മധുര–-പുനലൂർ–-മധുര, 12679 / 12680 ചെന്നൈ–-കോയമ്പത്തൂർ –-ചെന്നൈ ഇന്റർസിറ്റി, 16191/16192 നാഗർകോവിൽ–-താംബരം–-നാഗർകോവിൽ അന്ത്യോദയ, 12635 / 12636 മധുര–-ചെന്നൈ എഗ്‌മോർ–-മധുര, 12605/ 12606 ചെന്നൈ എഗ്‌മോർ–-കാരൈക്കുടി–-ചെന്നൈ  സൂപ്പർഫാസ്‌റ്റ്‌, 22609/ 22610 മംഗളൂരു–-കോയമ്പത്തൂർ–-മംഗളൂരു ഇന്റർസിറ്റി എന്നീ ട്രെയിനുകളിലാണ്‌ ജനറൽ (അൺറിസർവ്‌ഡ്‌) കോച്ചുകൾ അനുവദിച്ചത്‌. Read on deshabhimani.com

Related News