മോഡലുകളുടെ മരണം: ഹോട്ടലുടമ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ജാമ്യം



കൊച്ചി > മോഡലുകള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക്  എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.  അറസ്റ്റിലായ ഹോട്ടലുടമ റോയി ജെ വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ കെ അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം ബി മെല്‍വിന്‍, ജി എ സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഖ്യ പ്രതി റോയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായതിനാല്‍ ഹാജരാക്കിയില്ല.  മജിസ്ട്രേറ്റ് കളമശേരി മെഡിക്കല്‍ കോളേജിലെത്തി റോയിയുടെ മൊഴിയെടുത്ത  ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.   Read on deshabhimani.com

Related News