26 April Friday

മോഡലുകളുടെ മരണം: ഹോട്ടലുടമ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Thursday Nov 18, 2021

കൊച്ചി > മോഡലുകള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക്  എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.  അറസ്റ്റിലായ ഹോട്ടലുടമ റോയി ജെ വയലാട്ട്, ഹോട്ടല്‍ ജീവനക്കാരായ കെ കെ അനില്‍, വില്‍സന്‍ റെയ്നോള്‍ഡ്, എം ബി മെല്‍വിന്‍, ജി എ സിജുലാല്‍, വിഷ്ണുകുമാര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഖ്യ പ്രതി റോയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായതിനാല്‍ ഹാജരാക്കിയില്ല.  മജിസ്ട്രേറ്റ് കളമശേരി മെഡിക്കല്‍ കോളേജിലെത്തി റോയിയുടെ മൊഴിയെടുത്ത  ശേഷമാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top