മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപികൃഷ്ണൻ അന്തരിച്ചു



കോട്ടയം> മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ ആർ ഗോപികൃഷ്‌ണൻ (67) അന്തരിച്ചു. ഞായറാഴ്ച പകൽ 1.15 ഓടെ കോട്ടയത്തെ വസതിയിൽ വെച്ചായിരുന്നു  അന്ത്യം. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള പത്രപ്രവർത്തകനുമാണ്. കെ സി സെബാസ്റ്റ്യൻ സ്‌മാരക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News