24 April Wednesday

മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ ഗോപികൃഷ്ണൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

കോട്ടയം> മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായ ആർ ഗോപികൃഷ്‌ണൻ (67) അന്തരിച്ചു. ഞായറാഴ്ച പകൽ 1.15 ഓടെ കോട്ടയത്തെ വസതിയിൽ വെച്ചായിരുന്നു  അന്ത്യം. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്.

ദീപിക, മംഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററും കേരളകൗമുദിയിൽ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ മലയാള പത്രപ്രവർത്തകനുമാണ്. കെ സി സെബാസ്റ്റ്യൻ സ്‌മാരക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top