മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍



കോഴിക്കോട്‌ > മൊടക്കല്ലൂര്‍ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്നും വിദ്യാർഥി വീണു മരിച്ചനിലയിൽ. എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി  മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ്‌ നാരായണന്‍ (23 ) ആണ് മരിച്ചത്‌. രാവിലെ ഏഴുമണിയോടെ മൃതദേഹം വിദ്യാര്‍ഥികള്‍ കാണുകയായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിനുമുകളില്‍ നിന്നാണ് വീണത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്‌. Read on deshabhimani.com

Related News