മലമ്പുഴയില്‍ മെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ വന്‍ തീപിടിത്തം



പാലക്കാട്> മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഐഎംഎയുടെ മെഡിക്കല്‍ മാലിന്യ സംസ്‌കരണപ്ലാന്റായ ഇമേജില്‍ വന്‍ തീപിടിത്തം. ഞായര്‍ രാവിലെ പത്തോടെയാണ് തീപിടിച്ചത്. പാലക്കാട്, കഞ്ചിക്കോട് യൂണിറ്റുകളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേന തീയണയ്ക്കല്‍ തുടരുന്നു. തീയണയ്ക്കലിനിടെ അഗ്‌നിരക്ഷാസേനാംഗം പുകശ്വസിച്ച് കുഴഞ്ഞുവീണു. വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.   Read on deshabhimani.com

Related News