മണ്ണാർക്കാട് 44.82 ലക്ഷം രൂപയുടെ കളളപ്പണം പിടികൂടി



മണ്ണാർക്കാട് > രേഖകളില്ലാതെ ആഢംബര കാറിൽ കടത്തിയ 44.82 ലക്ഷം രൂപയുടെ കപ്പള്ളണം പൊലീസ് പരിശോധനയിൽപിടികൂടി. പഴനി സ്വദേശി ചിന്നദുരൈയുടെ കാറിൽനിന്നാണ്‌ പണം പിടികൂടിയത്‌. ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു. ബുധനാഴ്‌ച വൈകീട്ട് ഏഴിന് ദേശീയപാതയിൽഎംഇഎസ് കല്ലടി കോളേജ് ജംങ്ങ്ഷനിൽവെച്ചായിരുന്നു സംഭവം. ചിന്ന ദുരൈ ഉൾപ്പെടെ 5 പേർ കാറിലുണ്ടായിരുന്നു. നിലമ്പൂരിൽ നിന്ന് പഴനിയിലേക്ക് കടത്തുകയായിരുന്നു കളളപ്പണമെന്ന് പൊലീസ് പറഞ്ഞു. പണവും കാറും മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. Read on deshabhimani.com

Related News