മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; കാറിൽ കടത്തിയ 1000 ലിറ്റർ പിടികൂടി



കാസർഗോഡ്‌ > മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. പുലർച്ചെ സ്കോർപ്പിയോ കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. സംഭവത്തിൽ പ്രതിയായ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനക്ക്‌  ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. Read on deshabhimani.com

Related News