29 March Friday

മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട; കാറിൽ കടത്തിയ 1000 ലിറ്റർ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

കാസർഗോഡ്‌ > മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. പുലർച്ചെ സ്കോർപ്പിയോ കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. സംഭവത്തിൽ പ്രതിയായ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർഗോഡ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനക്ക്‌  ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top