മലയാളി വിദ്യാര്‍ത്ഥി കുവൈറ്റില്‍ മുങ്ങി മരിച്ചു



കുവൈറ്റ് സിറ്റി> കുവൈറ്റില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മഹബൂലയില്‍ കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയും മംഗഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. പതിനാലു വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശി ആയിശ നിവാസില്‍ ഇംതിയാസിന്റെ മകനാണ്. മാതാവ്: നസീമ. സഹോദരങ്ങള്‍: ഇംറാന്‍ അലി, ഇഹ്‌സാന്‍, ഇസ്‌ന, അര്‍ഷ്.   Read on deshabhimani.com

Related News