20 April Saturday

മലയാളി വിദ്യാര്‍ത്ഥി കുവൈറ്റില്‍ മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 10, 2020

കുവൈറ്റ് സിറ്റി> കുവൈറ്റില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മഹബൂലയില്‍ കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയും മംഗഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.

പതിനാലു വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കണ്ണൂര്‍ സ്വദേശി ആയിശ നിവാസില്‍ ഇംതിയാസിന്റെ മകനാണ്. മാതാവ്: നസീമ. സഹോദരങ്ങള്‍: ഇംറാന്‍ അലി, ഇഹ്‌സാന്‍, ഇസ്‌ന, അര്‍ഷ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top