ഗവർണർ പദവിയുടെ നിലയും വിലയും ഇല്ലാതാക്കി : എം വി ഗോവിന്ദൻ



കണ്ണൂർ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെ സന്ദർശിച്ച ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ പദവിയുടെ നിലയും വിലയും ഇല്ലാതാക്കിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തൃശൂരിൽ മോഹൻ ഭാഗവത് താമസിച്ച ആർഎസ്എസുകാരന്റെ വീട്ടിലേക്കാണ്‌ ഗവർണർ പോയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.  കർഷകസംഘം കണ്ണൂർ ജില്ലാ സമ്മേളന സമാപനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കില്ല, ഒപ്പിടില്ല എന്നൊക്കെയുള്ള ഭരണഘടനാവിരുദ്ധവും നിയമ വിരുദ്ധവുമായ നിലപാട്‌ ഗവർണർ സ്വീകരിച്ചാൽ സർക്കാരും നിയമപരമായി മുന്നോട്ടു പോകുമെന്നും  അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News