സുരേന്ദ്രനെതിരെ ഒളിയമ്പുമായി എംടി രമേശ്



കോഴിക്കോട്> പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യമാണെന്ന ഓർമ്മപ്പെടുത്തലുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് . സ്വയം പദവിയിലും അധികാരത്തിലും അഭിരമിക്കാതെ മറ്റുള്ളവരെ കൈപ്പിടിച്ചുയർത്തുന്നവരാണ് പക്വതയുള്ള നേതൃത്വം . പക്വതയുള്ള നേതൃത്വത്തിന് മാത്രമേ അണികളെ കൂട്ടം തെറ്റാതെ നയിക്കാൻ സാധിക്കൂവെന്നാണ്‌ രമേശ്‌ പറയുന്നത്‌. ജയപ്രകാശ് നാരായണൻ അനുസ്മരണക്കുറിപ്പിലാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ലാക്കാക്കിയുളള പരാമർശം. നേതൃത്വ പുന:സംഘടനയിലുള്ള അതൃപ്തിയാണ് പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ രമേശ് ഫേസ് ബുക്ക് കുറിപ്പിൽ പ്രകടിപ്പിച്ചിട്ടുള്ളത്. Read on deshabhimani.com

Related News