25 April Thursday

സുരേന്ദ്രനെതിരെ ഒളിയമ്പുമായി എംടി രമേശ്

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

കോഴിക്കോട്> പക്വതയും പരിചയ സമ്പത്തും നേതൃത്വത്തിന് അഭികാമ്യമാണെന്ന ഓർമ്മപ്പെടുത്തലുമായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് .

സ്വയം പദവിയിലും അധികാരത്തിലും അഭിരമിക്കാതെ മറ്റുള്ളവരെ കൈപ്പിടിച്ചുയർത്തുന്നവരാണ് പക്വതയുള്ള നേതൃത്വം . പക്വതയുള്ള നേതൃത്വത്തിന് മാത്രമേ അണികളെ കൂട്ടം തെറ്റാതെ നയിക്കാൻ സാധിക്കൂവെന്നാണ്‌ രമേശ്‌ പറയുന്നത്‌.

ജയപ്രകാശ് നാരായണൻ അനുസ്മരണക്കുറിപ്പിലാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ലാക്കാക്കിയുളള പരാമർശം. നേതൃത്വ പുന:സംഘടനയിലുള്ള അതൃപ്തിയാണ് പി കെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനായ രമേശ് ഫേസ് ബുക്ക് കുറിപ്പിൽ പ്രകടിപ്പിച്ചിട്ടുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top