ജമാഅത്തെ ഇസ്ലാമി അമീറിറെ കണ്ടത്‌ സൗഹൃദസന്ദർശനമെന്ന്‌ എം എം ഹസൻ



കോഴിക്കോട്‌ > ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടത്‌ സൗഹൃദ സന്ദർശനമെന്ന്‌ യുഡിഎഫ്‌ കൺവീനർ. രാഷ്‌ട്രീയ പ്രാധാന്യമില്ല. യുഡിഎഫ്‌ കൺവീനറായ സാഹചര്യത്തിൽ കണ്ടതാണ്‌. അതിന്‌ മറ്റു പ്രാധാന്യമില്ല - വാർത്താസമ്മേളനത്തിൽ ഹസൻ പറഞ്ഞു.‌ ഞായറാഴ്‌ച നിലമ്പൂരിലെ വീട്ടിലെത്തിയാണ്‌ ജമാഅത്‌ അമീർ എം ഐ അബ്ദുൾഅസീസിനെ ഹസൻ സന്ദർശിച്ചത്‌. ജമാഅത്‌ രാഷ്‌ട്രീയ കക്ഷി വെൽഫെയർപാർടിയെ യുഡിഎഫിലെടുക്കുന്നതിന്‌ മുന്നോടിയായിരുന്നു സന്ദർശനം. മാധ്യമങ്ങളെ അറിയിക്കാതെയുള്ള രഹസ്യകൂടിക്കാഴ്‌ച  ചിത്രങ്ങൾ സഹിതം പുറത്തുവന്നിരുന്നു. Read on deshabhimani.com

Related News