28 March Thursday

ജമാഅത്തെ ഇസ്ലാമി അമീറിറെ കണ്ടത്‌ സൗഹൃദസന്ദർശനമെന്ന്‌ എം എം ഹസൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

കോഴിക്കോട്‌ > ജമാഅത്തെ ഇസ്ലാമി അമീറിനെ കണ്ടത്‌ സൗഹൃദ സന്ദർശനമെന്ന്‌ യുഡിഎഫ്‌ കൺവീനർ. രാഷ്‌ട്രീയ പ്രാധാന്യമില്ല. യുഡിഎഫ്‌ കൺവീനറായ സാഹചര്യത്തിൽ കണ്ടതാണ്‌. അതിന്‌ മറ്റു പ്രാധാന്യമില്ല - വാർത്താസമ്മേളനത്തിൽ ഹസൻ പറഞ്ഞു.‌

ഞായറാഴ്‌ച നിലമ്പൂരിലെ വീട്ടിലെത്തിയാണ്‌ ജമാഅത്‌ അമീർ എം ഐ അബ്ദുൾഅസീസിനെ ഹസൻ സന്ദർശിച്ചത്‌. ജമാഅത്‌ രാഷ്‌ട്രീയ കക്ഷി വെൽഫെയർപാർടിയെ യുഡിഎഫിലെടുക്കുന്നതിന്‌ മുന്നോടിയായിരുന്നു സന്ദർശനം. മാധ്യമങ്ങളെ അറിയിക്കാതെയുള്ള രഹസ്യകൂടിക്കാഴ്‌ച  ചിത്രങ്ങൾ സഹിതം പുറത്തുവന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top