എൽഡിഎഫിന്‌ വിജയം ഉറപ്പായി: എം എ ബേബി



തിരുവനന്തപുരം വോട്ടെടുപ്പിലെ ഉത്സാഹം എൽഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ സൂചനയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. അഭിമാനകരമായ വിജയം ഉറപ്പാക്കി എൽഡിഎഫ്‌ സർക്കാർ തുടരും. എൽഡിഎഫിന്‌ ദൈവകോപമുണ്ടാകുമെന്ന തരത്തിലൊക്കെ ചില മുതിർന്ന നേതാക്കൾ നടത്തിയത്‌ ലജ്ജാരഹിതമായ പ്രസ്‌താവനയാണ്‌. അഞ്ചുവർഷം എൽഡിഎഫ്‌ സർക്കാർ  വിശക്കുന്നവന്റെ വേദന അകറ്റാൻ പരിശ്രമിച്ചു. മറ്റു ചിലർ അന്നം മുടക്കികളുമായി. കോവിഡിന്റെ കാലത്ത്‌ കേരളത്തിൽ ലഭിച്ച കരുതലും, ബിജെപി–-കോൺഗ്രസ്‌ സർക്കാരുകൾ എങ്ങനെയാണ്‌ ജനങ്ങളോട്‌ പെരുമാറിയതെന്നും ഇവിടുത്തുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇതെല്ലാം മറച്ചുവയ്‌ക്കാൻ പ്രതിപക്ഷം നടത്തിയ ഹീനപ്രചാരണം അപമാനകരമാണെന്നും എം എ ബേബി പറഞ്ഞു. Read on deshabhimani.com

Related News