29 March Friday

എൽഡിഎഫിന്‌ വിജയം ഉറപ്പായി: എം എ ബേബി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


തിരുവനന്തപുരം
വോട്ടെടുപ്പിലെ ഉത്സാഹം എൽഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ സൂചനയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. അഭിമാനകരമായ വിജയം ഉറപ്പാക്കി എൽഡിഎഫ്‌ സർക്കാർ തുടരും. എൽഡിഎഫിന്‌ ദൈവകോപമുണ്ടാകുമെന്ന തരത്തിലൊക്കെ ചില മുതിർന്ന നേതാക്കൾ നടത്തിയത്‌ ലജ്ജാരഹിതമായ പ്രസ്‌താവനയാണ്‌.

അഞ്ചുവർഷം എൽഡിഎഫ്‌ സർക്കാർ  വിശക്കുന്നവന്റെ വേദന അകറ്റാൻ പരിശ്രമിച്ചു. മറ്റു ചിലർ അന്നം മുടക്കികളുമായി. കോവിഡിന്റെ കാലത്ത്‌ കേരളത്തിൽ ലഭിച്ച കരുതലും, ബിജെപി–-കോൺഗ്രസ്‌ സർക്കാരുകൾ എങ്ങനെയാണ്‌ ജനങ്ങളോട്‌ പെരുമാറിയതെന്നും ഇവിടുത്തുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇതെല്ലാം മറച്ചുവയ്‌ക്കാൻ പ്രതിപക്ഷം നടത്തിയ ഹീനപ്രചാരണം അപമാനകരമാണെന്നും എം എ ബേബി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top