ലോകായുക്ത ഓർഡിനൻസ്; മലയാളം മാധ്യമങ്ങൾ യാഥാർത്ഥ്യം മറച്ചുപിടിക്കുന്നെന്ന് എൻ എസ് മാധവൻ

NS Madhavan/ Facebook


കൊച്ചി> ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് പിന്തുണയുമായി സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എൻ എസ് മാധവൻ തന്റെ നിലപാട് വ്യക്തമാക്കിയത്.  നിലവിലെ നിയമപ്രകാരം ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കം ചെയ്യാന്‍ അധികാരമുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥയാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ നീക്കം ചെയ്യുന്നത്. ഈ  യാഥാര്‍ത്ഥ്യം മറച്ചുപിടിക്കുന്ന മലയാള മാധ്യമങ്ങളുടെ നിലപാട് ദയനീയമാണെന്നും എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു. Read on deshabhimani.com

Related News