പ്രവാസികൾക്കായി ഇത്രയും പ്രയത്‌നിച്ച 
മറ്റൊരു മുഖ്യമന്ത്രിയില്ല: രവി പിള്ള



തിരുവനന്തപുരം ലോക കേരള സഭയ്‌ക്ക്‌ തുടക്കം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും നന്ദി അറിയിച്ച്‌ നോർക്ക ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ള.  പ്രവാസികൾക്കായി ഇതുപോലെ പ്രയത്‌നിക്കുന്ന മറ്റൊരു മുഖ്യമന്ത്രി രാജ്യത്തില്ലെന്നും പ്രവാസികൾക്കായി ഏറ്റവും മികച്ച രീതിയിലുള്ള കാര്യങ്ങളാണ്‌ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതൽ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും ചർച്ചചെയ്യണമെന്ന് നോർക്ക ഡയറക്ടർ കൂടിയായ ഡോ. എം അനിരുദ്ധൻ അഭിപ്രായപ്പെട്ടു. പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും ഒന്നിച്ചുനിന്ന മലയാളികൾ നവകേരള നിർമിതിയിലും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലും അതേ മനോഭാവത്തോടെ അണിനിരക്കണമെന്ന് പി മുഹമ്മദലി പറഞ്ഞു. വേൾഡ് എഡ്യൂക്കേഷൻ ഹോൾഡിങ്‌ സിഇഒ വിദ്യാ വിനോദ്, അജിത് ബാലകൃഷ്ണൻ, ജോസ് കെ മാണി എംപി, പി സന്തോഷ്‌കുമാർ, എ വി അനൂപ് എന്നിവരും സംസാരിച്ചു. Read on deshabhimani.com

Related News