26 April Friday

പ്രവാസികൾക്കായി ഇത്രയും പ്രയത്‌നിച്ച 
മറ്റൊരു മുഖ്യമന്ത്രിയില്ല: രവി പിള്ള

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


തിരുവനന്തപുരം
ലോക കേരള സഭയ്‌ക്ക്‌ തുടക്കം കുറിച്ച മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും നന്ദി അറിയിച്ച്‌ നോർക്ക ഡയറക്ടറും പ്രമുഖ വ്യവസായിയുമായ രവി പിള്ള.  പ്രവാസികൾക്കായി ഇതുപോലെ പ്രയത്‌നിക്കുന്ന മറ്റൊരു മുഖ്യമന്ത്രി രാജ്യത്തില്ലെന്നും പ്രവാസികൾക്കായി ഏറ്റവും മികച്ച രീതിയിലുള്ള കാര്യങ്ങളാണ്‌ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈജ്ഞാനിക മേഖലകളിലേക്ക് നാം കൂടുതൽ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അതിനായുള്ള പ്രവാസികളുടെ സഹായവും ചർച്ചചെയ്യണമെന്ന് നോർക്ക ഡയറക്ടർ കൂടിയായ ഡോ. എം അനിരുദ്ധൻ അഭിപ്രായപ്പെട്ടു. പ്രളയത്തിലും പ്രകൃതിദുരന്തങ്ങളിലും ഒന്നിച്ചുനിന്ന മലയാളികൾ നവകേരള നിർമിതിയിലും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലും അതേ മനോഭാവത്തോടെ അണിനിരക്കണമെന്ന് പി മുഹമ്മദലി പറഞ്ഞു. വേൾഡ് എഡ്യൂക്കേഷൻ ഹോൾഡിങ്‌ സിഇഒ വിദ്യാ വിനോദ്, അജിത് ബാലകൃഷ്ണൻ, ജോസ് കെ മാണി എംപി, പി സന്തോഷ്‌കുമാർ, എ വി അനൂപ് എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top