പാലക്കാട്‌ പല്ലശ്ശനയിൽ ബിജെപി സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു; ചെർപ്പുളശേരിയിലും ജയം

കെ മണികണ്ഠൻ, ബിജീഷ്‌ കണ്ണൻ


പാലക്കാട്‌ > ജില്ലയിൽ രണ്ട്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥികൾക്ക്‌ ജയം. പല്ലശ്ശന പഞ്ചായത്തിലെ  11 -ാം വാർഡ്‌ കൂടല്ലുർ ബിജെപിയിൽ നിന്ന്‌ സിപിഐ എമ്മിന്റെ കെ മണികണ്ഠൻ തിരിച്ചുപിടിച്ചു. ചെർപ്പുളശേരി നഗരസഭ 23 -ാം വാർഡ്‌ കോട്ടക്കുന്നിൽ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സിപിഐ എമ്മിന്റെ ബിജീഷ്‌ കണ്ണൻ വിജയിച്ചത്‌. പോൾ ചെയ്‌ത വോട്ട്‌ - 793. ബിജീഷ്‌ കണ്ണൻ - 587. യുഡിഎഫ്‌ - 168, ബിജെപി - 38. കൂടല്ലൂർ വാർഡിൽ ഭൂരിപക്ഷം: 65. പോൾ ചെയ്‌ത വോട്ട്‌ - 1114. കെ മണികണ്ഠൻ -  559, ബിജെപി – 494, യുഡിഎഫ്‌ 61. രണ്ടിടത്തും എൽഡിഎഫാണ്‌ ഭരണത്തിൽ. Read on deshabhimani.com

Related News