20 April Saturday

പാലക്കാട്‌ പല്ലശ്ശനയിൽ ബിജെപി സീറ്റ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തു; ചെർപ്പുളശേരിയിലും ജയം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

കെ മണികണ്ഠൻ, ബിജീഷ്‌ കണ്ണൻ

പാലക്കാട്‌ > ജില്ലയിൽ രണ്ട്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥികൾക്ക്‌ ജയം. പല്ലശ്ശന പഞ്ചായത്തിലെ  11 -ാം വാർഡ്‌ കൂടല്ലുർ ബിജെപിയിൽ നിന്ന്‌ സിപിഐ എമ്മിന്റെ കെ മണികണ്ഠൻ തിരിച്ചുപിടിച്ചു. ചെർപ്പുളശേരി നഗരസഭ 23 -ാം വാർഡ്‌ കോട്ടക്കുന്നിൽ 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സിപിഐ എമ്മിന്റെ ബിജീഷ്‌ കണ്ണൻ വിജയിച്ചത്‌. പോൾ ചെയ്‌ത വോട്ട്‌ - 793. ബിജീഷ്‌ കണ്ണൻ - 587. യുഡിഎഫ്‌ - 168, ബിജെപി - 38. കൂടല്ലൂർ വാർഡിൽ ഭൂരിപക്ഷം: 65. പോൾ ചെയ്‌ത വോട്ട്‌ - 1114. കെ മണികണ്ഠൻ -  559, ബിജെപി – 494, യുഡിഎഫ്‌ 61. രണ്ടിടത്തും എൽഡിഎഫാണ്‌ ഭരണത്തിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top