മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും



നിലമ്പൂർ> പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച  58കാരന്  ഇരട്ട ജീവപര‍്യന്തവും ഒരുലക്ഷം രൂപ പിഴയും. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട്  ജഡ്‌ജി കെ പി ജോയിയാണ് ശിക്ഷ വിധിച്ചത്. 2016, 2017 വർഷങ്ങളിലായി പെൺകുട്ടി നൽകിയ പരാതിയിലാണ് വിധി. പോത്തുകല്ല്‌ പൊലീസാണ് കേസ്  രജിസ്റ്റർചെയ്തത്.  പ്രതി പിഴ അടച്ചാൽ അത്  അതിജീവിതക്ക് നൽകും.  അതിജീവിതക്കു നഷ്ടപരിഹാരത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിക്കാം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ്  ഹാജരായി.   Read on deshabhimani.com

Related News