25 April Thursday

മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവർഷം കഠിനതടവും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

നിലമ്പൂർ> പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച  58കാരന്  ഇരട്ട ജീവപര‍്യന്തവും ഒരുലക്ഷം രൂപ പിഴയും. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട്  ജഡ്‌ജി കെ പി ജോയിയാണ് ശിക്ഷ വിധിച്ചത്. 2016, 2017 വർഷങ്ങളിലായി പെൺകുട്ടി നൽകിയ പരാതിയിലാണ് വിധി. പോത്തുകല്ല്‌ പൊലീസാണ് കേസ്  രജിസ്റ്റർചെയ്തത്.  പ്രതി പിഴ അടച്ചാൽ അത്  അതിജീവിതക്ക് നൽകും. 

അതിജീവിതക്കു നഷ്ടപരിഹാരത്തിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിക്കാം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ്  ഹാജരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top