വെള്ളത്തൂവലിൽ മണ്ണിനടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു



അടിമാലി> അടിമാലി വെള്ളത്തൂവലിൽ നിർമ്മാണത്തിനിടെ മൺഭിത്തി ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു. മുതുവാൻകുടി കുഴിയാലിയിൽ കെ സി പൗലോസ് (56) ആണ് മരിച്ചത്. പൗലോസിനൊപ്പം ജോലി ചെയ്‌തിരുന്ന മറ്റ് നാല് തൊഴിലാളികൾ പരിക്കുകളിൽ ഇല്ലാതെ രക്ഷപ്പെട്ടു. തിങ്കളാഴ്‌ച വൈകുന്നേരം 3.30 ഓടെയാണ് അപകടം. അപകടം നടന്ന ഉടനെ തൊഴിലാളികൾ ചേർന്ന് പൗലോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷേർളി. മക്കൾ: ആൽബിൻ, അനീഷ. Read on deshabhimani.com

Related News