18 September Thursday

വെള്ളത്തൂവലിൽ മണ്ണിനടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

അടിമാലി> അടിമാലി വെള്ളത്തൂവലിൽ നിർമ്മാണത്തിനിടെ മൺഭിത്തി ഇടിഞ്ഞ് മണ്ണിനടിയിൽപ്പെട്ട് തൊഴിലാളി മരിച്ചു. മുതുവാൻകുടി കുഴിയാലിയിൽ കെ സി പൗലോസ് (56) ആണ് മരിച്ചത്. പൗലോസിനൊപ്പം ജോലി ചെയ്‌തിരുന്ന മറ്റ് നാല് തൊഴിലാളികൾ പരിക്കുകളിൽ ഇല്ലാതെ രക്ഷപ്പെട്ടു.

തിങ്കളാഴ്‌ച വൈകുന്നേരം 3.30 ഓടെയാണ് അപകടം. അപകടം നടന്ന ഉടനെ തൊഴിലാളികൾ ചേർന്ന് പൗലോസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷേർളി. മക്കൾ: ആൽബിൻ, അനീഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top